ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; പലസ്തീനികളെ അബുദാബിയിലെത്തിച്ചു

ഇസ്രയേൽ ആക്രമണത്തി‌ൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്​. യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്‌യാന്റെ നിർദേശത്തെ തുടർന്നാണ്​ ചികിത്സ ആവശ്യമുള്ളവരെ രാജ്യത്ത് ​എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ALSO READ: സൂപ്പർ കപ്പ്‌; ജനുവരി ഒമ്പതിന് തുടക്കം

പരിക്കേറ്റ 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന്​ എത്തിച്ച് യുഎഇ ​ ആശുപത്രികളിൽ ചികിത്സിക്കാനാണ്​ പ്രസിഡന്‍റ്​ ഉത്തരവ് നൽകിയത്​. ഈജിപ്തിലെ അൽ ആരിഷ്​ വിമാനത്താവളം വഴിയാണ്​ സംഘത്തെ അബുദാബിയിലെത്തിച്ചത് ​. കുട്ടികൾക്കൊപ്പം 71കുടുംബാഗങ്ങളും അബുദാബിയിലെത്തി.

ALSO READ: നിമിഷനേരം കൊണ്ട് കടപുഴകി കൂറ്റൻമരവും ഒരു ആയുസ്സിന്റെ അധ്വാനവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News