യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ പ്രഖ്യാപിച്ച ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലെ 50% ഇളവ് വിനിയോഗിക്കാൻ അധികൃതരുടെ അഭ്യർത്ഥന. സമയപരിധി അവസാനിച്ചാൽ പിഴത്തുക മുഴുവനും അടയ്‌ക്കേണ്ടിവരുമെന്ന് നിയമലംഘകരെ പൊലീസ് ഓർമിപ്പിച്ചു.
അൻപത്തിമൂന്നാം യു.എ.ഇ ദേശിയദിനത്തിന്റെ ഭാഗമായാണ് അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലും ചുമത്തിയ ബ്ലാക്ക് പോയിന്റ് നീക്കുന്നതും ഇളവിൽ ഉൾപ്പെടും.
പിഴയിൽ ലഭിച്ച കിഴിവ് പ്രയോജനപ്പെടുത്താൻ അധികൃതർ അഭ്യർത്ഥിച്ചു. ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളിലോ പൊലീസ് സ്‌മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ചോ ഇളവുള്ള പിഴകൾ അടയ്ക്കാം. സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടിവരും. വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സമയപരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് അജ്മാനിൽ ഇളവുള്ളത്. ഈ മാസം 15വരെ കിഴിവോടെ പിഴയൊടുക്കാം.
Also Read: അൽ അവീറിലെ പൊതുമാപ്പ് ടെന്‍റിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമൊരുക്കി യുഎഇ
ഉമ്മുൽഖുവൈനിൽ ഈ മാസം 1ന് മുൻപുള്ള പിഴകൾ പകുതിയായി അടക്കാനുള്ള അവസരം 2025 ജനുവരി അഞ്ച് വരെയാണ് .ഫുജൈറയിൽ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ്. പിഴയൊടുക്കാനുള്ള അവസാന തിയ്യതി 2025 ജനുവരി 23 വരെയായിരിക്കും .ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് റാസൽഖൈമയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. ഈ മാസം 31വരെ ഇളവോടെ പിഴയടക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here