ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് ദേശീയദിന അവധിയെങ്കിലും വാരാന്ത്യ അവധിദിനങ്ങളായ ശനിയും ഞായറും ചേരുമ്പോള്‍ നാല് ദിവസം ലഭിക്കും.
അതേസമയം ദേശീയദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയദിനം. ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലയ്ക്ക് അവധി ലഭിക്കുമെന്ന് മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാണെന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.
Read Also: ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍; പങ്കാളികളായി യുഎഇയും
53ാമത് ദേശീയ ദിനാഘോഷങ്ങള്‍ വര്‍ണാഭമാക്കാനുളള ഒരുക്കങ്ങള്‍ യുഎഇയില്‍ പുരോഗമിക്കുകയാണ്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാകും ദേശീയ ദിനാഘോഷങ്ങള്‍ നടക്കുക. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. ഇതോടൊപ്പം ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ ആഘോഷ പരിപാടികളും വെടിക്കെട്ടുള്‍പ്പെടെയും അരങ്ങേറുമെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here