യുഎഇ ദേശീയ ദിനം; റാസൽഖൈമയിൽ ഗതാഗത പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു

UAE NATIONAL DAY

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു . ഈ മാസം 31 വരെ ഇളവ് പ്രയോജപ്പെടുത്താം . ഡിസംബർ 1-ന് മുൻപ് നടന്ന നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് നൽകുക. അതേസമയം ഗൗരവ കുറ്റങ്ങൾക്ക് ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ല.ഉമ്മുൽഖുവൈനും കഴിഞ്ഞ ദിവസം ട്രാഫിക് പിഴകളിൽ 50% കിഴിവ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിലും ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഡിസംബർ 1 വരെയുള്ള പിഴകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അതേസമയം ഗൗരവ കുറ്റങ്ങൾക്ക് ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ലെന്നും അറിയിപ്പ് ഉണ്ടായിരുന്നു.

ALSO READ; ഒന്ന് ടോയ്‌ലറ്റ് വരെപ്പോയതെ ഓർമ്മയുള്ളു! തിരികെ വന്നപ്പോൾ കണ്ടത്…. കണ്ടക്ടർ കാരണം വൈകിയോടിയത് 125 ട്രെയിനുകൾ

ഡിസംബർ 1 മുതൽ ഡിസംബർ അടുത്തവർഷം ജനുവരി 5 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഉമ്മുൽഖുവൈൻ ഗതാഗത കേന്ദ്രം അറിയിച്ചു. ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾ കാരണം പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലും ചുമത്തിയ ബ്ലാക്ക് പോയിന്റ് നീക്കുന്നതും ഇളവിൽ ഉൾപ്പെടും. മറ്റ് എമിറേറ്റുകളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഇളവ് ബാധകമാണ് . വാഹന ഉടമകൾക്ക് അവരുടെ റജിസ്‌ട്രേഷൻ പുതുക്കാനും പിഴ അടയ്‌ക്കാനും അവസരം നൽകാനാണ് ഉത്തരവെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News