പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യു എ ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ യു എ ഇ ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും ഈ പുതുവര്‍ഷ ദിനത്തില്‍ അവധി നല്‍കാറുണ്ട്.
Read Also: ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു
രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും കരിമരുന്ന് പ്രയോഗവും ഒരുക്കും. അതേസമയം, രാജ്യത്തെ സ്‌കൂളുകള്‍, ക്രിസ്മസ്-പുതുവര്‍ഷ അവധിക്കായി അടച്ചിട്ടിരിക്കുകയാണ്.
അതിനിടെ, ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞു ഡിസംബര്‍ 22 ഞായറാഴ്ച മുതലാണ് ഖത്തറില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഡിസംബര്‍ 18 ബുധനാഴ്ചയും ഡിസംബര്‍ 19 വ്യാഴാഴ്ചയുമായിരുന്നു അവധി ദിനങ്ങള്‍. ഇതിലേക്ക് വാരാന്ത്യ അവധികള്‍ ചേർക്കുമ്പോള്‍ നാല് ദിവസം അവധി ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here