യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു.പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ ചേർന്നാണ് തുക നൽകുക. അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ സമ്മേളനത്തിലാണ് കരാർ ഒപ്പിട്ടത്.
ALSO READ; ലഹരിക്കേസ്: പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
അബുദാബിയിൽ നടന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ സമ്മേളനത്തിലാണ് ഹഫീത് റെയിലിനുള്ള 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചത്. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.ഹഫീത് റെയിലിനായി ഇരുരാജ്യങ്ങളും സംയുക്തമായി 250 കോടി ഡോളർ കണ്ടെത്തും.
ഇതിൽ ആദ്യഘട്ടമെന്ന നിലയിലാണ് 150 കോടിയുടെ സഹായത്തിന് കരാറായത്. ഒമാനെയും യു.എ.എയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലയിൽ 60 പാലങ്ങൾ, 2.5 കി.മീറ്ററുള്ള തുരങ്കങ്ങൾ എന്നിവ ഉൾപ്പെടും. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനിന് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും. സൊഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ടും സൊഹാറിനും അൽ ഐനിനുമിടയിലുള്ള ദൂരം ഒരു മണിക്കൂർ 47 മിനിറ്റിനുള്ളിലും മറികടക്കാൻ കഴിയും. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here