പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ് ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ആലോചിക്കുന്നു. ധനമന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
ALSO READ: ഇവിഎമ്മില്‍ കൃത്രിമത്വം നടത്താനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ ബിസിനസ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന വിധത്തില്‍ ഈ ദീര്‍ഘകാല ബിസിനസ് ലൈസന്‍സുകള്‍ നല്‍കുന്നതിനെക്കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു. ലൈസന്‍സ് ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമായിട്ടില്ല. 2019 മുതല്‍ നിക്ഷേപകര്‍, സംരംഭകര്‍, പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍, മികച്ച വിദ്യാര്‍ഥികള്‍, മറ്റ് പ്രഫഷനലുകള്‍ എന്നിവര്‍ക്കായി യുഎഇക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ വീസ ഏര്‍പ്പെടുത്തിയിരുന്നു.
മത്സരാധിഷ്ഠിതമായ സാമ്പത്തിക നയങ്ങളും നിയമനിര്‍മാണങ്ങളും യുഎഇ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിപണിക്ക് നേട്ടമുണ്ടാക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്ല ബിന്‍ തൂഖ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ രാജ്യം നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here