ആറ് മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം യുഎഇയിൽ തിരിച്ചെത്തി സുൽത്താൻ അൽ നെയാദിയും സംഘവും. ഇന്ന് രാവിലെയാണ് ഇവർ ഭൂമിയില്‍ തിരിച്ചെത്തിയത്. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉണ്ടായിരുന്നത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്‍. യാത്രക്കാരെ പേടകത്തിന് പുറത്തെത്തിച്ചു.ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കി അൽ നെയാദി ചരിത്രം തിരുത്തിക്കുറിച്ചു.
also read:‘നാടിന്റെ ശാപമാണ് ഗോഡ്‌സെ’; പി എസ് ശ്രീധരന്‍ പിള്ള
ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു.ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയതും യുഎഇ സുൽത്താൻ നെയാദി ആണ്.
ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here