യുഎഇയിൽ റംസാനിൽ 1025 തടവുകാരെ മോചിപ്പിക്കുന്നു

യുഎഇയിൽ റംസാനിൽ 1025 തടവുകാരെ മോചിപ്പിക്കുന്നു. വിവിധ രാജ്യക്കാരായ തടവുകാർക്ക് ഈ ആനുകൂല്യം ലഭിക്കും.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് 1025 തടവുകാരെ മോചിപ്പിക്കുന്നത്. സമൂഹത്തില്‍ ഉത്തമ പൗരന്മാരായി ജീവിക്കാന്‍ ജയില്‍ മോചനം ലഭിക്കുന്നവര്‍ക്ക് കഴിയട്ടെയെന്നു ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്റ്റിസ് ഇസാം ഈസ അല്‍ഹുമയദാന്‍ പറഞ്ഞു. വ്രതമാസത്തില്‍ ഇവരുടെ കുടുംബങ്ങളിലേക്കു സന്തോഷം തിരിച്ചെത്തിക്കാനും നോമ്പുകാലം മുതല്‍ പുതിയ ജീവിതം നയിക്കാനുമാണ് തടവുകാര്‍ക്കു ശിക്ഷയില്‍ ഇളവ് നല്‍കുന്നത്.

എല്ലാ റംസാൻ കാലങ്ങളിലും മറ്റ് വിശേഷ അവസരങ്ങളിലും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാറുണ്ട് .
ക്ഷമയുടെ മൂല്യങ്ങൾ പ്രതിഫലിക്കുന്ന യുഎഇ പ്രസിഡന്റിന്റെ മാനുഷിക പദ്ധതികളുടെ ഭാഗമാണിത്. മാപ്പു നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമുള്ള അവസരം ലഭിക്കട്ടെയെന്നും ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു .

ശിക്ഷ കാലയളവിൽ നല്ല പെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ്‌ ഉത്തരവിട്ടിരിക്കുന്നത്. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും. യുഎഇയിലെ ജയിലുകളിൽ തടവിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാകുന്നതാണ് 1025 തടവുകാരെ വിട്ടയക്കാനുള്ള യുഎഇ പ്രസിഡന്റിന്റെ തീരുമാനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News