ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും യുഎഇ സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ ഒരു കമ്പനിയില്‍ പാടില്ലെന്നും അതുപോലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് 20 ശതമാനം പേരെ നിയമിക്കണമെന്നുമായിരുന്നു വ്യവസ്ഥ.
ALSO READ ഫണ്ട് പിരിവിൽ വീഴ്ച; കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
മാത്രമല്ല പുതുതായി നിയമിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നുമായിരിക്കണം.എന്നാല്‍ ഈ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും വിസ അപേക്ഷകള്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വീകരിച്ചു തുടങ്ങിയാതായി കമ്പനികള്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഈ നിബന്ധന തിരിച്ചടിയാകുമെന്ന ആശങ്ക നാട്ടിലും യുഎഇയിലുമുള്ള പ്രവാസികള്‍ക്ക് ഇടയിലുണ്ടായിരുന്നു. പുതിയ കമ്പനികള്‍, ഫ്രീ സോണിലെ കമ്പനികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, നിക്ഷേപകര്‍, പങ്കാളി വിസ എന്നീ വിസകള്‍ക്ക് ഈ നിബന്ധന ഉണ്ടായിരുന്നില്ല.
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളെ അധികാരികളും നിഷേധിച്ചിരുന്നു.തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന വിസക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മാത്രമായിരുന്നു പുതിയ നിബന്ധന അടങ്ങിയ സന്ദേശം ലഭിച്ചിരുന്നത്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഈ നിബന്ധനയുണ്ടെന്ന് അറിയിച്ചിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here