യു എ ഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,31,000 എന്ന റെക്കോഡിലെത്തി. പുതുവർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം യു.എ. ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം എക്സ് അക്കൗണ്ട് വഴിയാണ് നേട്ടം വെളിപ്പെടുത്തിയത്.
ഇതോടെ സ്വകാര്യ മേഖലയിലെ പൗരന്മാരുടെ എണ്ണം 350 ശതമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2024ൽ യുവപൗരന്മർ മാത്രം 25,000 ചെറുകിട, ഇടത്തരം കമ്പനികൾക്ക് തുടക്കം കുറിച്ച് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
Also read: ദുബായിൽ പുതുവർഷ രാവിൽ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്
കഴിഞ്ഞ വർഷത്തെ മറ്റു നേട്ടങ്ങളും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം എക്‌സ് പ്ലാറ്റ് ഫോമിലൂടെ വെളിപ്പെടുത്തി. യു എ ഇ യുടെ വിദേശ വ്യപാരം ആദ്യമായി 2.8 ട്രില്യൻ ദിർഹം എന്ന നിലയിലേക്ക് ആദ്യമായി എത്തിച്ചേർന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യൺ ദിർഹമിലെത്തുമെന്നാണ് പ്രതീക്ഷ. വ്യവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹമിലെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here