ലിബിയയിലേക്ക് കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ

ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ. ഭക്ഷ്യോൽപന്നങ്ങൾ കൂടാതെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ചു നൽകി. പ്രളയത്തെത്തുടർന്ന് വീടുകൾ നഷ്ട്ടമായ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 34അംഗ രക്ഷാപ്രവർത്തകരെ യു.എ.ഇ നേരത്തെ ലിബിയയിലേക്ക് അയച്ചിരുന്നു.

ALSO READ: നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

അടിയന്തിര ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ ലിബിയയിലേക്ക് അയക്കാനും യു.എ.ഇ പദ്ധതിയിട്ടിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻറെ നിർദേശപ്രകാരം ലിബിയയിലേക്കുള്ള പ്രവർത്തനം കൂടുതൽ വിപുലീകരിച്ചതായി റെഡ്ക്രസൻറ് അറിയിച്ചു. 150ടൺ സഹായ വസ്തുക്കൾ ആദ്യഘട്ടത്തിൽ യു.എ.ഇ ലിബിയക്ക് നൽകിയിരുന്നു.

ALSO RAED: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News