യുഎഇയില്‍ യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് (Emsat) പ്രവേശന പരീക്ഷ റദ്ദാക്കി. പ്രവേശനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് സയന്‍സ് വിഷയത്തിലെ മാര്‍ക്ക് മാനദണ്ഡമാക്കാനാണ് തീരുമാനം.
യുഎഇയിലെ സര്‍വകലാശാലകളില്‍ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കാന്‍ 12ാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയാണ് എംസാറ്റ്. കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനത്തിന് ഈ പരീക്ഷ നിര്‍ബന്ധമല്ലാതാക്കിയിരുന്നു. ഈ പ്രവേശന പരീക്ഷ തന്നെ നിര്‍ത്തലാക്കാനാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് വിദ്യാഭ്യാസ, മാനവവികസന കൗണ്‍സിൽ അംഗീകാരം നല്‍കി.
Read Also: വിദ്യാവനം സ്‌കൂള്‍ നഴ്‌സറി പദ്ധതി; അപേക്ഷ ക്ഷണിച്ചു
യൂനിവേഴ്‌സിറ്റി പ്രവേശനം കൂടുതല്‍ എളുപ്പമാക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കും മറ്റുവിഷയങ്ങളിലെ മൊത്തം പ്രകടനവും മാനദണ്ഡമായി നിശ്ചയിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here