യുഎഇയില്‍ യുവാവിനെ അക്രമിച്ച് മുഖത്ത് കൈകൊണ്ട് മാന്തി; യുവതിക്ക് രണ്ടുമാസം തടവും 3,000 ദിര്‍ഹം പിഴയും.

യുഎഇയില്‍ താമസ കെട്ടിടത്തില്‍ വെച്ച് യുവാവിനെ അക്രമിക്കുകയും മുഖത്ത് കൈകൊണ്ട് മാന്തുകയും ചെയ്ത കേസില്‍ വനിതയ്ക്ക് രണ്ടുമാസം തടവും 3,000 ദിര്‍ഹം പിഴയും. ഫുജൈറ ഫെഡറല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. നഖംകൊണ്ട് പരിക്കേറ്റതിനാല്‍ 20 ദിവസത്തിലധികം ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

also read: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക്; 379 കോടി അനുവദിച്ച് കേരള സർക്കാർ

യുവാവ് താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രകോപനമില്ലാതെ ശബ്ദമുയര്‍ത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ശാരീരികമായി ആക്രമിച്ചു. ഇതോടെയാണ് കേസ് ഫയല്‍ ചെയ്തതെന്ന് അറബിക് ദിനപത്രമായ ഇമാറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു.അതേസമയം മുഖത്തിന്റെ വലതുവശം, നെറ്റി, ഇടത് ചെവി, കഴുത്ത് എന്നീ ഭാഗങ്ങളില്‍ ശക്തമായ പോറലേറ്റെന്ന മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. മുഖത്ത് മാന്തി നിരവധി മുറിവുകള്‍ വരുത്തിയെന്ന സ്ത്രീയുടെ മൊഴിയും പരാതിക്കാരന്റെ മൊഴികളും സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാഹചര്യത്തെളിവുകളും പരിഗണിച്ച് കോടതി വിധി പറയുകയും ചെയ്തു.

also read: ഓട്‌സിന്റെ ഗുണങ്ങള്‍ ഇതൊക്കെയാണ്…

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വിളിച്ചുവരുത്തിയപ്പോള്‍ സ്ത്രീ കുറ്റം സമ്മതം നടത്തിയെങ്കിലും വിചാരണയ്ക്കിടെ സ്ത്രീ മൊഴി തിരുത്തി. മാര്‍ക്കറ്റില്‍ നിന്ന് അപാര്‍ട്ട്മെന്റിലേക്ക് തിരിച്ചുവരുന്നതിനിടെ പുരുഷന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പിന്നീട് പ്രതി തിരുത്തി പറഞ്ഞു. ലിഫ്റ്റില്‍ വച്ചും ആക്രമണം തുടര്‍ന്നതോടെ സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതയായെന്നും ഇതോടെയാണ് പരാതിക്കാരന്റെ മുഖത്ത് മാന്തിയതെന്നും വിശദീകരിച്ചു. ഹാജരാക്കിയ തെളിവുകള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് രണ്ട് മാസത്തെ തടവും 3,000 ദിര്‍ഹം പിഴയും വിധിച്ചതിനെ പുറമേ നിയമപരമായി നിര്‍ദ്ദേശിച്ച ജുഡീഷ്യല്‍ ഫീസും ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News