യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

യു.എ.ഇ.യുടെ ആദ്യ ചന്ദ്രദൗത്യത്തിനായി പുറപ്പെട്ട റാഷിദ് റോവർ വഹിച്ചിരുന്ന ബഹിരാകാശ പേടകവുമായുള്ള ഭൂമിയിലെ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രനിൽ ഇറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കെ ഗ്രൗണ്ട് കൺട്രോൾ ടീമിന് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

യു എ ഇ നിർമ്മിത റോവർ വഹിച്ചിരുന്ന ഹകുട്ടോ മിഷൻ 1 ലൂണാർ ലാൻഡർ യുഎഇ സമയം രാത്രി 8.40ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടതായിരുന്നു. ടോക്കിയോയിലെ നിഹോൻബാഷിയിലുള്ള തങ്ങളുടെ നിയന്ത്രണ കേന്ദ്രത്തിന് ചന്ദ്ര ലാൻഡറിന്റെ വിജയം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജപ്പാൻ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഐസ്‌പേസ് പറഞ്ഞതായാണ് റിപ്പോർട്ട്.

ചന്ദ്രനിലിറങ്ങാനുള്ള ശ്രമത്തിനിടെ ഹകുട്ടോ-ആർ മിഷൻ 1 ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ജപ്പാന്റെ ഐസ്‌പേസ് അറിയിച്ചു.

ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സ്ഥാപിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി യുഎഇ മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ മങ്ങിയിരിക്കന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ 11 എഞ്ചിനീയർമാർ അടങ്ങുന്ന ഒരു പ്രധാന സംഘമാണ് 2017 മുതൽ റാഷിദ് റോവറിനായി പ്രയത്നിച്ചിരുന്നത്.

ചന്ദ്രോപരിതലത്തിലേക്കുള്ള ഒരു സ്വകാര്യ ദൗത്യം നിർവ്വഹിച്ച ആദ്യ കമ്പനിയായി ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഐസ്‌പേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News