ആലുവയിൽ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർമാർ സംഘം ചേർന്ന് മർദിച്ച ഊബർ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആലുവ മെട്രോ സ്‌റ്റേഷന് മുന്നിൽ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർമാർ സംഘം ചേർന്ന് മർദിച്ച ഊബർ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആലുവ സ്വദേശി ഷാജഹാനാണ് ആന്തരിക രക്ത സ്രാവത്തെ തുടർന്ന് രക്തം ഛർദിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മർദനമേറ്റത് ആരോടും പറയാതിരുന്ന ഷാജഹാന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾ പോലും സംഭവത്തെ കുറിച്ചറിയുന്നത്.

ALSO READ: ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം

മൂന്നാഴ്ച മുൻപ് ആലുവ മെട്രോ സ്റ്റേഷനു മുന്നിൽ യാത്രക്കാരന് വേണ്ടി ഓട്ടോയുമായി കാത്തു നിന്ന ഷാജഹാനെ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു. ഊബർ ഓട്ടോ അനുവദിക്കില്ലെന്ന് പറഞ്ഞാ യിരുന്നു ഒരാൾ പിടിച്ച് വച്ച ശേഷം മറ്റ് മൂന്ന് പേർ ചേർന്ന് മർദിച്ചത്.
അവിടെ നിന്ന് പോയ ഷാജഹാൻ ഈ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല.ഒരാഴ്ച മുമ്പ് രക്തം ഛർദിക്കാൻ തുടങ്ങിയ ഇയാളെ കളമശേരി മെഡിക്കൽ കോളേജിലേക്കും ഗുരുതരാവസ്ഥയെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

ഓട്ടോ തൊഴിലാളിയായതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സംഭവത്തെ കുറിച്ച്ആരോടും പറയാതിരുന്നത്.എന്നാൽ ഗുരുതരാവസ്ഥ മർദനമേറ്റല്ലെന്നും വാക്കേറ്റത്തെ തുടർന്ന്ചെറിയൊരു കശപിശ മാത്രമാണുണ്ടായതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇപ്പോൾ ബന്ധുക്കൾ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk