ഊബർ വഴി ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാം; സർവീസ് ഈ വർഷത്തിൽ

UBER

യാത്രക്കാർക്ക് ഊബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം അബൂദാബിയിൽ വരുന്നു. ചൈനയിലെ വീറൈഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ വർഷം അവസാനത്തോടെ ഊബർ ഉപഭോക്താക്കൾക്ക് ഡ്രൈവറില്ലാത്ത ടാക്‌സികളും ബുക്ക് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഈ ആപ്പിൽ വാഹനം ബുക്ക് ചെയ്യുന്നവർക്ക് വീറൈഡിന്റെ റോബാടാക്‌സി എന്ന സെൽഫ് ഡ്രൈവിങ് വാഹനം കൂടി തെരഞ്ഞെടുക്കാക്കാൻ കഴിയും.നേരത്തേ അബൂദബി യാസ് ഐലന്റിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

ALSO READ:ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

വിവിധ രാജ്യങ്ങളിൽ ടാക്‌സി ബുക്കിങ് സേവനം നൽകുന്ന ഊബർ ആദ്യമായാണ് ചൈനീസ് കമ്പനിയായ വീറൈഡുമായി ഇത്തരത്തിലൊരു സൗകര്യം ലഭ്യമാക്കുന്നത്.കഴിഞ്ഞ വർഷം യു.എ.ഇ വീറൈഡ് കമ്പനിക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാൻ
അനുമതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News