മൈക്രോസോഫ്റ്റ് പ്രതിസന്ധി; സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് രക്ഷയായി ഉബുണ്ടു

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായ സാഹചര്യത്തിൽ വിവിധ മേഖലകളിൽ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. എന്നാൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചില്ല. എന്തെന്നാൽ ഉബുണ്ടുവാണ് ർക്കാർ സ്ഥാപനങ്ങളുടെ ഓഫീസിലെ കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. അതേസമയം മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഓഫീസുകളുടെ പ്രവർത്തനത്തെ ഇത് കാര്യമായി ബാധിച്ചു.സർക്കാർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ഓഫീസ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല.

ALSO READ:‘അങ്കോള മണ്ണിടിച്ചിലിൽ പുതിയ നീക്കം’, ട്യൂബ് രൂപത്തില്‍ തുരക്കും; അര്‍ജുനായി ഇനി ‘ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം

അതേസമയം വിമാനത്താവളങ്ങള്‍, ബാങ്കുകള്‍, കമ്പനികള്‍, തുടങ്ങി ക്രൗഡ്സ്ട്രൈക്കിന്‍റെ ആന്‍റിവൈറസുമായി ബന്ധിപ്പിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകളിലെല്ലാം പ്രശ്‌നം നേരിട്ടു. ലോകമാകെ ആയിരത്തിലധികം വിമാന സര്‍വീസുകളാണ് വിന്‍ഡോസ് ഒഎസിലെ പ്രശ്‌നം കാരണം മുടങ്ങിയത്.

വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രശ്‌നം.

ALSO READ: ‘വാഹനത്തിൽ പകുതിയിലേറെ ഇന്ധനം, കല്ലും മണ്ണും കയറാതെ കാബിൻ ലോക്ക് ആവും’, ‘അർജുൻ തിരിച്ചുവരും’; അത് ഉറപ്പിച്ചു പറയാൻ കുടുംബം പറയുന്ന കാരണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News