ബിജെപി നേതാവിനെ മഹാറാണയാക്കി; ഉദയ്പൂര്‍ കൊട്ടാരത്തില്‍ സംഘര്‍ഷം

udaipur-palace-clash

രാജസ്ഥാനിലെ മേവാറിന്റെ 77-ാമത് മഹാറാണയായി ബിജെപി എംഎല്‍എ വിശ്വരാജ് സിംഗ് മേവാറിനെ വാഴിച്ചതിന് പിന്നാലെ ‘കൊട്ടാരവിപ്ലവം’. കിരീടധാരണത്തിന് ശേഷം തിങ്കളാഴ്ചയാണ് ഉദയ്പൂര്‍ മുന്‍ രാജകുടുംബത്തില്‍ കലഹത്തിന് സാക്ഷ്യം വഹിച്ചത്. അമ്മാവന്‍ ശ്രീജി അരവിന്ദ് സിങ് മേവാറിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ വിശ്വരാജിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബന്ധുവായ ഡോ.ലക്ഷയ് രാജ് സിങ് മേവാറുമായി കൊട്ടാര കവാടത്തില്‍ തര്‍ക്കമുണ്ടായി.

രാത്രി 10 മണിയോടെ എംഎല്‍എയുടെ അനുയായികള്‍ കല്ലെറിയുകയും കൊട്ടാരത്തിന്റെ കവാടങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊട്ടാരത്തിനുള്ളില്‍ നിന്ന് തിരിച്ചും കല്ലേറുണ്ടായി. ഇരുവശത്തുനിന്നും കല്ലുകള്‍ പതിക്കുന്നതും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിക്കുന്നതും കൊട്ടാര കവാടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളിലുണ്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Read Also: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം ആർക്കെന്നതിൽ അനിശ്ചിതത്വം തുടരുന്നു, ഷിൻഡെയ്ക്ക് വേണ്ടി ബിജെപിയുടെ ‘പ്ലാൻ ബി’?

ഇന്നലെ രാത്രി വിശ്വരാജ് സിങ് അനുയായികള്‍ക്കൊപ്പം അഞ്ച് മണിക്കൂര്‍ സ്ഥലത്ത് നില്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ ജില്ലാ ഭരണകൂടം ഇടപെടാന്‍ തീരുമാനിച്ചു. പിതാവ് മഹേന്ദ്ര സിങ് മരിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ചരിത്രപ്രസിദ്ധമായ ചിത്തോര്‍ഗഡ് കോട്ടയില്‍ നടന്ന പരമ്പരാഗത കിരീടധാരണ ചടങ്ങ് നടന്നത്. രാജ്സമന്ദില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിശ്വരാജ് സിങിനെയും ഭാര്യ മഹിമ കുമാരി എംപിയെയുമാണ് മേവാര്‍ മുന്‍രാജവംശത്തിന്റെ പുതിയ അവകാശികളായി വാഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News