ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധം, ആരോപണവുമായി അശോക് ഗെഹ്‌ലോട്ട്‌

രാജസ്ഥാനിലെ ഉദയ്പൂരില്‍ കൊല്ലപ്പെട്ട തയ്യല്‍കടക്കാരന്‍ കനയ്യലാലിന്റെ കേസില്‍ ബിജെപി ബന്ധം ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌. കേസിലെ പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ഈമാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കാവി പാര്‍ട്ടിയെന്നും ഗെഹ്‌ലോട്ട്‌ പറഞ്ഞു. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനെ കുറിച്ചുള്ള പരാമര്‍ശത്തെ പിന്തുണച്ചെന്ന പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം; വിവാദത്തിൽ വിശദീകരണം തേടും

കഴിഞ്ഞ ദിവസം ജോധ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ അന്വേഷണ ഏജന്‍സിക്ക് പകരം രാജസ്ഥാനിലെ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് കേസ് അന്വേഷിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ : തന്തൈ പെരിയാർ ട്രെൻഡിങ്ങിൽ; സമൂഹ മാധ്യമങ്ങളിൽ വൈറലായി എഐ ചിത്രം

കഴിഞ്ഞ വര്‍ഷം ജൂലായ് 28നാണ് രണ്ടു പേര്‍ ചേര്‍ന്ന് തയ്യല്‍കടയിലിരുന്ന കനയ്യാലാലിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രവാചകന് എതിരെയുള്ള പ്രസ്താവനയുടെ പേരില്‍ നൂപൂര്‍ ശര്‍മയെ ബിജെപി സസ്‌പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഈ സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News