കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ. തമിഴ് നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ഇ ഡി ക്കും സി ബി ഐ ക്കും ഡി എം കെ യെ പേടിപ്പിക്കാനാകില്ലെന്നുമാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എൻ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമാണ് ഉദയനിധി സ്റ്റാലിൻ. എ ഐ എ ഡി എം കെ യെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഡി എം കെ യുടെ കാര്യത്തിൽ അത് സംഭവിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി.

ALSO READ : ഉമ്മൻ ചാണ്ടി ജനകീയനായ നേതാവ് ; അനുശോചിച്ച് നിയമസഭാസ്‌പീക്കർ എ എൻ ഷംസീർ

സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിയായ കെ. പൊന്മുടിയെ ഇ ഡി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ ബംഗ്ലൂരുവിലെത്തിയപ്പോഴാണ് കെ പൊന്മുടിയെ ഇ ഡി കസ്റ്റഡിയിലെടുത്തത്.

ALSO READ: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം: എ കെ ബാലൻ

അതേസമയം ,സെന്തിൽ ബാലാജിക്ക് പിന്നാലെയാണ് തമിഴ്നാട് മന്ത്രി കെ പൊന്മുടിയുടെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയത്. പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെ വസതിയിലും പരിശോധന ഉണ്ടായി. പിന്നാലെ 13 മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്. 2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് ഇ ഡി റെയ്ഡ്. ജയലളിതയുടെ കാലത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇ ഡി സംഘം ,സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News