നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർക്കെതിരെ വിമർശനമുയർത്തി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര് ആർ എൻ രവി എന്നല്ല ആർ എസ് എസ് രവിയെന്നാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷക്കെതിരായ നിരാഹാരസമര വേദിയിലായിരുന്നു ഉദയനിധിയുടെ വിമർശനം.
also read: ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തി
ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിൽ മത്സരിച്ച് ജയിക്കണം എന്നും ഗവർണറെ ഉദയനിധി വെല്ലുവിളിച്ചു. ഡി എം കെ യുടെ സാധാരണ പ്രവർത്തകനെ എതിരാളിയായി നിർത്താം. ഗവർണർക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവർണർ കേന്ദ്രത്തെ അറിയിച്ചാൽ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി തുറന്നടിച്ചു.
also read: ഫയലുകളിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഡ്രൈവ്
നീറ്റ് പരീക്ഷയ്ക്കെതിരെ ഡി എം കെ ഇന്ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ യോഗത്തിൽ മന്ത്രിമാരായ ദുരൈമുരുകൻ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവര്‍ണര്‍ക്കും, നീറ്റ് പരീക്ഷ ഒഴിവാക്കാത്ത കേന്ദ്രത്തിനും എതിരെയായിരുന്നു ഡി എം കെ പ്രതിഷേധം നടത്തിയത്. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഡോക്ടര്‍മാരുടെ സംഘടനയുമാണ് ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തിൽ പങ്കെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here