‘ഭരണനേട്ടമില്ലാത്തതിനാല്‍ മോദിയും കൂട്ടരും കുപ്രചാരണം നടത്തുന്നു; സ്വേച്ഛാധിപതികളെ വീട്ടിലേക്കയക്കുന്ന കാലം വിദൂരമല്ല’: ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഭരണപരാജയം മറച്ചുവെയ്ക്കാന്‍ നരേന്ദ്ര മോദിയും കൂട്ടരും തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഉദയനിധി പറഞ്ഞു. കുപ്രചാരണത്തിന്റെ പേരില്‍ കളത്തിലിറങ്ങിയ സ്വേച്ഛാധിപതികളെ വീടുകളിലേക്കയക്കുന്ന കാലം വിദൂരമല്ലെന്നും ഉദയനിധി വ്യക്തമാക്കി. വിശദീകരണക്കുറിപ്പിലാണ് ഉദയനിധിയുടെ പ്രതികരണം.

also read- ‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉദയനിധി വിശദീകരണ കുറിപ്പില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബിജെപി പൊള്ളയായ വാഗ്ദാനങ്ങളാണ് നടത്തിയിരുന്നത്. തങ്ങളുടെ ക്ഷേമത്തിനായി നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തതെന്ന് ഫാസിസ്റ്റ് ബിജെപി സര്‍ക്കാരിനെതിരെ രാജ്യം മുഴുവന്‍ ഒരേ സ്വരത്തില്‍ ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസംഗം വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ് ബിജെപി നേതാക്കള്‍ വളച്ചൊടിച്ചത്. അത് സ്വയരക്ഷയ്ക്കുള്ള ആയുധമായി അവര്‍ കണ്ടുവെന്നും ഉദയനിധി പറഞ്ഞു.

also read- ഉദയനിധിക്കെതിരായ പ്രകോപന ആഹ്വാനം; അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

കേന്ദ്രമന്ത്രി അമിത് ഷായേയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പോലെയുള്ളവര്‍ വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യകരമായ കാര്യമാണ്. തനിക്കെതിരെ എടുത്ത എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News