ആർ ഡി എക്സിനെ പുകഴ്ത്തി ഉദയനിധി സ്റ്റാലിൻ

മലയാളത്തിന്റെ യുവതാരങ്ങൾ തകർത്തഭിനയിച്ച ആക്ഷൻ ചിത്രം RDX മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെയായിരുന്നു.റിലീസ് ദിവസം മുതൽ തന്നെ ചിത്രം കാണുവാനായി വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെട്ടത്.ചിത്രം ആദ്യദിനം ഏകദേശം 1.25കേടി രൂപയാണ് നേടിയത്.ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.നഹാസ് ഹിദായത്ത് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

also read:പ്രവാസി മലയാളികൾക്ക് ഇരട്ടി സന്തോഷം;ഓണാശംസയുമായി ദുബായ് കീരീടാവകാശി

ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.ഇപ്പോഴിതാ സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമയെ പുകഴ്ത്തി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ.

“RDX മലയാളം സിനിമ കൊള്ളാം, ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ. RDX ടീമിന് അഭിനന്ദനങ്ങൾ”, എന്നാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

also read:ചൈനയുടെ പുതിയ ഭൂപടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍

അതേസമയം ഉദയനിധിയുടെ ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. “വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു” എന്നാണ് പോസ്റ്റ് ഷെയർ ചെയ്ത നീരജ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News