കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണമെന്ന് ഉദയനിധി സ്റ്റാലിൻ. ദ്രാവിഡ പ്രസ്ഥാനം രാജ്യത്ത് സാമൂഹികനീതി ഉറപ്പാക്കിയെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രിയായ സ്റ്റാലിന്‍ പറഞ്ഞു. പ്രാദേശികഭാഷകള്‍ നിലനില്‍ക്കാന്‍ കാരണം ദ്രാവിഡ പ്രസ്ഥാനമാണ്.
ഫാസിസ്റ്റുകൾ കവിതയിലും സാഹിത്യത്തിലും കാവി പൂശാൻ ശ്രമിക്കും. ഹിന്ദി ഭാഷ ഉത്തരേന്ത്യയിലെ പല ഭാഷകൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. കേരളവും തമിഴ്നാടും വര്‍ഗീയതയ്ക്കെതിരെ നില്‍ക്കുന്നതിന് കാരണം പറഞ്ഞായിരുന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വേണ്ടി ഒരുമിച്ചു നിൽക്കാം. ഇരുസംസ്ഥാനങ്ങളുടെയും കരുത്ത് പുരോഗമന രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നതിന്‍റെ ഒരു പ്രധാന കാരണം തമിഴിനായി ദ്രവീഡിയൻ മൂവ്മെന്‍റ് മുന്നോട്ടു വന്നതാണ്. ദ്രവീഡിയൻ മൂവ്മെന്‍റിന്‍റെ പ്രധാന ആയുധമായി ഭാഷ മാറിയെന്നും ഉദയനിധി പറഞ്ഞു. ഭാഷയ്ക്കു വേണ്ടി പൊരുതിയവരെ തമിഴ്നാട് ആദരവോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here