ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട് ശിവസേന ഉദ്ധവ് വിഭാഗം. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിലിരിക്കെയാണ് കോണ്‍ഗ്രസിനെ തള്ളി എഎപിക്ക് ശിവസേന ഉദ്ധവ് വിഭാഗം പിന്തുണ നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് സമാജ് വാദി പാര്‍ട്ടിക്കും പിന്നാലെയാണ് ഉദ്ദവും എഎപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം കോണ്‍ഗ്രസിനോട് എഎപിയെ പിന്തുണയ്ക്കണമെന്നൊരു ഉപദേശവും ഉദ്ദവ് താക്കറേ വിഭാഗം ശിവസേന നടത്തിയിട്ടുണ്ട്.
ദില്ലിയില്‍ വലിയ തോതില്‍ ശിവസേനയ്ക്ക് സ്വാധീനമില്ലെങ്കിലും സഖ്യകക്ഷികളായി മുംബൈയില്‍ അടക്കം നടക്കാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കില്ലെന്ന സൂചനയാണ് ഉദ്ദവ് വിഭാഗം നല്‍കുന്നത്. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതല ഏറ്റതിനു പിന്നാലെ് ഉദ്ധവ് അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലി തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലൊരു നീക്കം.
ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കേണ്ടതു കോണ്‍ഗ്രസ് ആണെന്നും ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദിയും അവര്‍ തന്നെയാണെന്നും ശിവസേനാ ഉദ്ധവ് വിഭാഗം ആരോപിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here