കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും കടന്നാക്രമിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ യോഗത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം.
ഇന്ന് രക്ഷാബന്ധന്‍ ദിനമാണ്, ബില്‍ക്കിസ് ബാനു, മണിപ്പുരിലെ വനിതകള്‍, വനിതാഗുസ്തിതാരങ്ങള്‍ എന്നിവര്‍ക്കൊക്കെ ബി.ജെ.പി. രാഖി അണിയിക്കേണ്ടതുണ്ട്. രാജ്യത്ത് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാക്കണം. അത് ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ ഒത്തുചേര്‍ന്നത്”, താക്കറെ പറഞ്ഞു.
ALSO READ: കൃഷ്ണപ്രസാദ് ജൂലൈ മാസത്തിൽ തന്നെ പണം കൈപ്പറ്റി, നടൻ ജയസൂര്യയെ തള്ളി മന്ത്രി ജി ആർ അനിൽ
പ്രതിപക്ഷ കക്ഷികളുടെ ഏകീകരണത്തിന്‍റെ പ്രധാനലക്ഷ്യംതന്നെ സ്ത്രീസുരക്ഷയാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ മുന്നണിയുടെ കണ്‍വീനറെ നേതൃയോഗത്തില്‍ തീരുമാനിക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. 31, ഒന്ന് തീയതികളിലാണ് നേതൃയോഗം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here