മഹാരാഷ്ട്ര അടുത്ത ഘട്ട തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുമെന്ന് മന്ത്രിയും എൻ സി പി അജിത് പവാർ പക്ഷം നേതാവുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു. സംസ്ഥാനത്ത് ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമായ സഹതാപ തരംഗമുണ്ടെന്നും
ഭുജ്ബൽ അഭിപ്രായപ്പെട്ടു.
Also Read: തൃശ്ശൂരിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിൽ ഓരോ ദിവസം ചെല്ലുന്തോറും അടിയൊഴുക്കുകൾ കൂടി വരികയാണ്. സംസ്ഥാന മന്ത്രിയും ഭരണകക്ഷിയായ മഹായുതി സഖ്യത്തിൻ്റെ മുതിർന്ന നേതാവുമായ ഛഗൻ ഭുജ്ബൽ അടുത്തിടെയാണ് ഒരു ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മനസ്സ് തുറന്നത്. “ഒരു സഹതാപ തരംഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു” ഉദ്ധവ് താക്കറെയുടെ ശിവസേന പിളർന്ന രീതിയും എൻസിപിയിലെ ഒരു വിഭാഗവും മറുകണ്ടം ചാടിയതുമെല്ലാം മഹാരാഷ്ട്രയിലെ ഗ്രാമീണർക്കിടയിൽ അലോസരമുണ്ടാക്കിയെന്നാണ് ഭുജ്ബൽ പറയുന്നത്. ഇത് അവരുടെ റാലികളിൽ പ്രകടമാണെന്നും ഭുജ്ബൽ ചൂണ്ടിക്കാട്ടി.
2022-ൽ, നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഒരു കൂട്ടം എംഎൽഎമാരും നടത്തിയ വിമത നീക്കം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ പതനത്തിലേക്ക് നയിച്ചു. തുടർന്ന് ഏകനാഥ് ഷിൻഡെ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയെ രണ്ടായി വിഭജിച്ചായിരുന്നു ഈ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here