‘ഇതൊരു ഹിന്ദു രാഷ്ട്രമല്ല ,ഡബിള്‍ എഞ്ചിൻ എവിടെ’? വിമർശനവുമായി ഉദ്ധവ് താക്കറെ

മണിപ്പൂരിലെയും ഹരിയാനയിലെയും ബി ജെ പി സർക്കാരുകളെ വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മണിപ്പൂർ ,ഹരിയാന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ വിമർശനം.

also read: കെമിക്കൽ ഗോഡൗണിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

ഗവർണർ ഒരു സ്ത്രീയാണ്. അവിടെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു. സംസ്ഥാന സർക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല,”സർക്കാർ അവിടെ എന്താണ് ചെയ്യുന്നത്? മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് ഞാൻ ആവർത്തിച്ച് ചോദിച്ചു. മണിപ്പൂരിലെ ഗവർണർ ഒരു സ്ത്രീയാണ്. അവിടെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു. സംസ്ഥാന സർക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഡബിള്‍ എഞ്ചിൻ എവിടെ?” എന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.

also read: ഹരിയാന സംഘർഷം; ഇന്റർനെറ്റ് നിരോധനം തുടരും

ഇതാണോ രാമരാജ്യമെന്നാണ് ഉദ്ധവ് താക്കറെ ചോദിക്കുന്നത്. രാമായണം ആരംഭിച്ചത് സീതയ്ക്കുവേണ്ടിയാണ്. മഹാഭാരതം തുടങ്ങിയത് ദ്രൗപതിക്ക് വേണ്ടിയാണ്. എന്നാൽ ഈ സർക്കാർ ഒട്ടും ഗൗരവമായി എടുക്കുന്നില്ല. അതിനാൽ ഇതൊരു ഹിന്ദു രാഷ്ട്രമല്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News