മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ അഞ്ച് ഘട്ടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്രയിക്കുമ്പോള്‍, പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കയാണ് ഉദ്ധവ് താക്കറെ. നരേന്ദ്ര മോദിയുടെ മാറാത്തയിലെ ശക്തരായ നേതാക്കളായ ശരദ് പവാറിനെയും താക്കറെയേയും അധിക്ഷേപിച്ച് കൊണ്ടുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പ്രാദേശിക വികാരം വൃണപ്പെടുത്തിയിരുന്നു.

തന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നടപ്പാക്കിയ വാഗ്ദങ്ങള്‍ താക്കറെ ഓര്‍മപ്പെടുത്തി. അതേസമയം നരേന്ദ്ര മോദി നടപ്പാക്കാതിരുന്ന മുന്‍കാല വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ചോദിച്ചു കൊണ്ടായിരുന്നു ഉദ്ധവ് താക്കറെ ജനങ്ങളുമായി സംവദിച്ചത്. നരേന്ദ്ര മോദിക്ക് ഇന്നലെ പറഞ്ഞതൊന്നും ഇന്ന് ഓര്‍മ്മയില്ലെന്ന് പറഞ്ഞാണ് മോദി ഗ്യാരണ്ടിയെ ഉദ്ധവ് താക്കറെ പൊളിച്ചടുക്കിയത്.

Also Read : വീണ്ടും തിരിച്ചടി; കോൺഗ്രസ് നേതാവ് രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു

ഇത് മോദി സര്‍ക്കാരല്ല, ഗജിനി സര്‍ക്കാരാണെന്നും ആമിര്‍ ഖാന്‍ ചിത്രത്തെ പരാമര്‍ശിച്ച് താക്കറെ പരിഹസിച്ചു. ഉദ്ധവ് താക്കറെ ശക്തനായ പ്രതിപക്ഷ നേതാവായി മാറുന്നത് സംസ്ഥാനത്ത് ബിജെപിക്ക് കടുത്ത വെല്ലുവിളിയായി ഉയര്‍ന്നതോടെ ഷിന്‍ഡെ പക്ഷത്തും ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്.

മഹാരാഷ്ട്രയെ മോദി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മഹാരാഷ്ട്രയുടെ പഴയ പ്രതാപം തിരിച്ചെടുക്കുമെന്നും പറഞ്ഞാണ് താക്കറെ റാലികളില്‍ കൈയ്യടി നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News