സവർക്കർ ആരാധനാമൂർത്തി,സവർക്കറെ പറഞ്ഞാൽ പ്രതിപക്ഷ ഐക്യത്തെ ബാധിക്കും: ഉദ്ധവ് താക്കറെ

ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കർ തൻ്റെ ആരാധന മൂർത്തിയെന്ന് ഉദ്ധവ് താക്കറെ. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സവർക്കറിനെക്കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കും. സവർക്കറെ അധിക്ഷേപിക്കുന്നതിൽ നിന്നും രാഹുൽ വിട്ടു നിൽക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്.

പതിനാല് വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. സവര്‍ക്കറെ അപമാനിക്കുന്നതിന് ഇടം നല്‍കില്ലെന്നും ഉദ്ധവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ചിലർ ബോധപൂര്‍വ്വം പ്രകോപിപ്പിക്കുകയാണ്. നാം ഇത്തരം വിഷയങ്ങളില്‍ സമയം കളയുന്ന സാഹചര്യമുണ്ടായാല്‍ അത്‌ ജനാധിപത്യത്തെ അപകടത്തിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവ സേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചിരിക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ്. അതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News