ബിജെപിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബിജെപിയിലേക്കില്ലെന്നും വഞ്ചനയിലൂടെയാണ് 2022 ൽ ബിജെപി തന്റെ സർക്കാറിനെ അട്ടിമറിച്ചതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അലിബാഗില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
ALSO READ: കായംകുളത്ത് കാറിലിരുന്ന് ‘സർക്കസ്’ കാണിച്ച് യുവാക്കൾ; ‘എട്ടിന്റെ പണി’യുമായി ഗതാഗത വകുപ്പ്
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് ഭീതി പടര്‍ത്താനാണെന്ന് ഉദ്ധവ് പറഞ്ഞു.പൂഞ്ച് ഭീകരാക്രമണത്തിൽ ഒരു ഐ.എ.എഫ് സൈനികന്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പോയില്ലെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മകനെന്ന നിലയിൽ ഉദ്ധവ് താക്കറെയെ താൻ ബഹുമാനിക്കുമെന്നും അദ്ദേഹം ദുരിതത്തിലായാൽ ആദ്യം സഹായിക്കുന്ന വ്യക്തിയായിരിക്കുമെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറയുടെ പരാമര്‍ശം.പ്രധാനമന്ത്രി മോദി, ഇതുവരെ ജനങ്ങൾക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂവെന്നും വന്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഊട്ടിയിൽ പ്രവേശന ഫീസ് മൂന്നിരട്ടി; ഇ പാസ് സംവിധാനം നാളെ മുതൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here