മോദി ഇവിടെ പഠിച്ചിരുന്നു എന്ന് കോളേജിന് അഭിമാനത്തോടെ പറയാന്‍ കഴിയാത്തത് എന്തുകൊണ്ട്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാത്ത വിഷയത്തില്‍ പരിഹാസവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ.പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയില്‍ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത് എന്നായിരുന്നു ഉദ്ധവിന്റെ പരിഹാസം.

രാജ്യത്തു ബിരുദമുള്ള ധാരാളം ചെറുപ്പക്കാര്‍ക്കു ജോലിയില്ല. പ്രധാനമന്ത്രിയോടു ബിരുദം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 25,000 രൂപ പിഴ ചുമത്തി എന്നും ഉദ്ധവ് പരിഹസിച്ചു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാന്‍ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? എന്നും ഉദ്ധവ് ചോദിച്ചു.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ട പശ്ചാത്തലത്തിലാണു വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഒഫീസും ഗുജറാത്ത്, ദില്ലി സര്‍വകലാശാലകളും സര്‍ട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെജ്‌രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണു ഗുജറാത്ത് ഹൈക്കോടതി പിഴ ചുമത്തിയത്. ഇതിനെയാണ് ഉദ്ധവ് പരിഹസിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News