കൊട്ടികലാശത്തിലും ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി യുഡിഎഫ്

കൊട്ടിക്കലാശത്തിലും കെ കെ ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി യുഡിഎഫ് പ്രവർത്തകർ. വടകര കൊട്ടികലാശത്തിലാണ് അധിക്ഷേപ മുദ്രാവാക്യം ഉയർന്നത്. കോവിഡ് കള്ളി എന്നുൾപ്പടെയുള്ള പരാമർശങ്ങളുമായാണ് മുദ്രാവാക്യങ്ങൾ ഉയർത്തിയത്. ഷാഫി പറമ്പിലിന്റെ ചിത്രങ്ങളും പ്ലക്കാർഡുകളും ഉയർത്തിയ കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരാണ് ടീച്ചർക്കെതിരെ അധിക്ഷേപ മുദ്രാവാക്യം ഉയർത്തിയത്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാര്‍; അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന

തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങളാണ് കെ കെ ശൈലജയ്ക്ക് നേരെ ഉണ്ടായത്. ആദ്യം അവഗണിക്കാനായിരുന്നു ഉദ്ദേശം. പക്ഷെ സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് പ്രതികരിച്ചത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും കെ കെ ശൈലജ ടീച്ചർ മുൻപ് പ്രതികരിച്ചിരുന്നു. വിഷയത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും മറ്റ് യുഡിഎഫ് പ്രവർത്തകർക്കുമെതിരെ ശൈലജ ടീച്ചർ പരാതി നൽകിയിരുന്നു.

Also Read: ‘കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…’: നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News