![](https://www.kairalinewsonline.com/wp-content/uploads/2024/02/Untitled-1-255.jpg)
ആലത്തൂരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആളില്ലാത്ത അവസ്ഥയിലായിരുന്നു. ജനകീയനായ കെ രാധാകൃഷ്ണനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കിയതോടെ യു ഡി എഫിന്റെയും എന്‍ഡിഎയുടെയും ക്യാംപ് ആശങ്കയിലായിരുന്നു.
പോളിങ്ങ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെങ്കിലും ഇടതുമുന്നണിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. 73.2% പോളിങ്ങ് ഇത്തവണ രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തവണ 80.4 ശതമാനമായിരുന്നു. ആലത്തുര്‍ മണ്ഡലത്തിലെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ ഡി എഫിനാണ് ഭൂരിപക്ഷം.
Also Read : മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്
ഈ ആവര്‍ത്തനം ഉണ്ടാകുമെന്നും 1 ലക്ഷത്തിലധികം ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു ജനകീയനായ മന്ത്രി കെ രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കഴിഞ്ഞ തവണ ജയിച്ചപോലെ പാട്ടും പാടി ജയിക്കാനാകില്ലെന്ന ആശങ്ക തുടക്കം മുതലേ യുഡിഎഫിനുണ്ടായിരുന്നു.
യുഡിഎഫിന്റെയും എന്‍ഡിഎയുടെയും തെരഞ്ഞടുപ്പ് പ്രചാരണം മണ്ഡലത്തില്‍ നിര്‍ജീവമായിരുന്നു. ഇത് പോളിങ്ങിനെ ബാധിച്ചെന്ന കണക്കുട്ടലിലാണ് യുഡിഎഫും എന്‍ഡിഎയും.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here