പരാജയഭീതി; യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത, ജാഗ്രത പാലിക്കണം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബന്ധുവും പ്രമുഖ അബ്കാരിയുമായ വ്യവസായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വീടുകള്‍ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും ഇതിനകം റപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ:‘കെ സുധാകരന്റെ ഇടതും വലതും നിന്നവര്‍ ഇന്ന് ബിജെപിയിലാണ്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് തരംഗം തന്നെ ദൃശ്യമാണ്. പരാജയമുറപ്പിച്ച സാഹചര്യത്തില്‍ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. കള്ളപ്രചരണത്തിലൂടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തെ സമാധാനപൂര്‍വ്വം ചെറുക്കണം. സമൂഹ മാധ്യമങ്ങളിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കാനും അശ്ലീലം പടര്‍ത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം യുഡിഎഫ് കേന്ദ്രങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു.
പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനുള്ള ഗൂഢാലോചനയും യുഡിഎഫും ബിജെപിയും നടത്തുന്നുണ്ട്. പ്രകോപനത്തില്‍ വീണുപോകാതെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അവസാന വോട്ടും ഉറപ്പിക്കാനും ജാഗ്രത പുലര്‍ത്തണം. കള്ളവോട്ടിനുള്ള ശ്രമത്തെയും ജാഗ്രതയോടെ തടയാനാകണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ലക്ഷക്കണക്കിന് രൂപയാണ് ബിജെപിയും യുഡിഎഫും സംഭരിച്ചിരിക്കുന്നത്.

ALSO READ:ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തൽ; യൂട്യൂബർ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

ശക്തമായ വര്‍ഗീയപ്രചരണങ്ങളും ഇനിയുള്ള ദിവസങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയര്‍ന്നുവന്നേക്കും. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നല്‍കുകയാണ്. ഇത്തരം പ്രചരണങ്ങളെയും ഇടപെടലുകളെയും ഉറച്ച മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ട പ്രതിരോധിക്കാന്‍ സാധിക്കണം. പണക്കൊഴുപ്പിലും വര്‍ഗീയ – കള്ള പ്രചരണങ്ങളിലും വീണുപോകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ചരിത്രഭൂരിപക്ഷം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News