ഗവർണറും യുഡിഎഫും അണ്ണൻ തമ്പി കളിക്കുകയാണ്: പി എം ആർഷോ

ഗവർണറും യുഡിഎഫും അണ്ണൻ തമ്പി കളിക്കുകയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കാലിക്കറ്റ് സെനറ്റിലേക്ക് ഗവർണർ നിയമിച്ചവരിൽ 7 പേർ കോൺഗ്രസ്,ലീഗ് നേതാക്കളാണ്. ഗവർണർക്കെതിരെ കെ എസ് യുവും, എം എസ് എഫും ഒരക്ഷരം മിണ്ടാത്തത് കെപിസിസി നിർദേശ പ്രകാരമെന്നും പി എം ആർഷോ പറഞ്ഞു.

ALSO READ: സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ; സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരളം

യൂണിവേഴ്സിറ്റികൾ നൽകിയ സെനറ്റഗങ്ങളുടെ ലിസ്റ്റ് വെട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് സ്വന്തം നിലയ്ക്ക് ആളുകളെ തിരുകിക്കയറ്റിയത്. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ഗവർണർ നിയമിച്ച ഏഴുപേർ കോൺഗ്രസ് ലീഗ് നേതാക്കളാണ്. ഇക്കാരണം കൊണ്ടാണ് വിദ്യാഭ്യാസ മേഖലയിൽ ഗവർണർ കാവൽക്കരണം നടത്താൻ ശ്രമിക്കുമ്പോഴും കെഎസ്‌യുവിനും എം എസ് എഫിനും ഒരു മിണ്ടാട്ടവും ഇല്ലാത്തത്. ഇതിന് പിന്നിൽ പ്രതിപക്ഷ നേതാവും കെ സുധാകരനും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: തീർത്ഥാടകരുടെ തിരക്ക്; ശബരിമല രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുത്: മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്തത് ഗവർണറുടെ നിർദ്ദേശപ്രകാരമാണ്. ഇത് ശരിയായ നടപടിയല്ല. ഗവർണർക്കെതിരായ സമരം എസ്എഫ്ഐ തുടരും. കാവിവൽക്കരണത്തിനെതിരായ നിയമനടപടികൾക്ക് എസ്എഫ്ഐ പിന്തുണ നൽകുമെന്നും പി എം ആർ ഷോ വ്യക്തമാക്കി. അതേസമയം കാലിക്കറ്റ് സെനറ്റഗങ്ങളെ നിയമച്ചത്തിനെതിരെ മാധ്യമപ്രവർത്തകൻ പി വി കുട്ടൻ, ദാമോദർ അവനൂർ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk