കൊട്ടിക്കലാശത്തിൽ മറവിൽ സംസ്ഥാനത്തുടനീളം വ്യാപക ആക്രമണം അഴിച്ചുവിട്ട് യുഡിഎഫ്

തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിന്റെ മറവിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപക ആസൂത്രിത അക്രമം അഴിച്ചുവിട്ടെന്ന് പരാതി. കൊല്ലം കരുനാഗപള്ളിയിലും, പത്തനാപുരത്തും എൽഡിഎഫിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. വനിത പ്രവർത്തകർക്കെതിരെ യുഡിഎഫുകാർ ഉടുതുണി ഉയർത്തിക്കാട്ടി അപമാനിച്ചുവെന്നും പരാതി.

Also Read; കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ്: സുരക്ഷയുടെ കാര്യത്തില്‍ എപ്ലസ്, നമ്പര്‍ വണ്‍ തന്നെ: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാവുന്നു

കോഴിക്കോട് ബേപ്പൂരിൽ എൽഡിഎഫ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചു. നല്ലളത്ത് വെച്ചായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും അക്രമിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആർവൈജെഡി കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലും യുഡിഎഫ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പരാജയഭീതിയിലാണ് യുഡിഎഫ് വ്യാപക അക്രമം നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. അക്രമത്തിൽ എൽഡിഎഫ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also Read; ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവം; നടപടിയെടുക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ആർ രേണുരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News