ഓണക്കിറ്റ് വിതരണം തടയാന്‍ ഒളിഞ്ഞു, തെളിഞ്ഞും യുഡിഎഫ് ശ്രമം നടത്തി; എല്‍.ഡി.എഫ്

ഓണക്കിറ്റ് വിതരണം തടയാന്‍ ഒളിഞ്ഞു, തെളിഞ്ഞും യുഡിഎഫ് ശ്രമം നടത്തിയെന്ന് എല്‍.ഡി.എഫ്. ഓണക്കിറ്റ് വിതരണത്തിന് എതിരെ പരാതി കൊടുത്തവര്‍ തന്നെ വിതരണം തടയെരുതെന്ന അപേക്ഷയും നല്‍കിയതായി മന്ത്രി വി.എന്‍.വാസവന്‍. പുതുപ്പള്ളി സ്വദേശി സതിയമ്മയ്ക്ക് രേഖയില്ലാതെ ജോലി നല്‍കിയവര്‍ക്ക് എതിരെയും കേസെടുക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പുതുപ്പള്ളിയില്‍ ജയ്ക്കിന്റെ മുന്നേറ്റം കണ്ട് യുഡിഎഫ് തെറ്റായ പ്രചരണം നടത്തുകയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഇതിന്റെ ഭാഗമാണ് ഓക്കിറ്റ് വിതരണത്തിന് എതിരായ പരാതി.

Also Read:  അങ്കമാലിയില്‍ എം ഡി എം എയുമായി യുവാവ് പിടിയില്‍

വ്യാജരേഖ ചമച്ച് ജോലി നേടിയ സംഭവത്തില്‍ സതിയമ്മയ്ക്ക് രേഖയില്ലാതെ ജോലി നല്‍കിയവര്‍ക്ക് എതിരെയും കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതിനിടെ പുതുപ്പള്ളി സ്വദേശിയായ രേഖ സജി നല്‍കിയ മറ്റൊരു പരാതിയെ തുടര്‍ന്നാണ് സതിയമ്മയ്ക്ക് പിടി വീണത്. പശുവിന്റെ മരണവുമായി ബന്ധപ്പെട്ട് രേഖാ ജില്ലാ ആഫീസര്‍ക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ എത്തിയ പോളിക്ലിനിക്കില്‍ ഡപ്യൂട്ടി ഡയറക്ടര്‍ സതിയമ്മ വ്യാജ രേഖ ചമച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഈ നടപടി ക്രമമാണ് UDF നേതാക്കളും, ഒരു പറ്റം മാധ്യമങ്ങളും എല്‍.ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്.

Also Read: കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News