കാഫിര്‍ പ്രയോഗത്തിന് പിന്നില്‍ യുഡിഎഫ്: നാഷണല്‍ ലീഗ്

വടകരയിലെ വര്‍ഗീയ ക്യാമ്പയിനില്‍ ഷാഫി പറമ്പിലിന് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍.

ALSO READ: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജി പോളിനെ കണ്ടെത്തി

”മുസ്ലിം ലീഗ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പോലും എതിരാളികളെ ‘കാഫിര്‍’ ആക്കാറുണ്ട്. ‘കാഫിര്‍’ എന്ന പ്രയോഗം നടത്തിയത് യുഡിഎഫ് തന്നെയാണ്. ആ പ്രയോഗം നടത്തിയ വാട്‌സ് ആപ്പിന് പിന്നില്‍ യുഡിഎഫ് ആണ്. സമസ്തക്ക് നേരെ കുതിര കയറുകയാണ് ലീഗ്. അതിന്റെ പേരില്‍ ലീഗിന് വലിയ തിരിച്ചടിയുണ്ടാകും. പൊന്നാനിയില്‍ മുസ്ലിം ലീഗ് പരാജയപ്പെടും. മലപ്പുറത്ത് ലീഗിന്റെ പതിനായിര കണക്കിന് വോട്ടുകള്‍ ചോര്‍ന്നു. ലീഗ് കൊടി ഉയര്‍ത്താന്‍ അനുവദിക്കാത്ത സംഭവത്തില്‍ അണികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വടകര, കോഴിക്കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ കോലീബി സഖ്യം ഉണ്ടായി. 12 ഓളം സീറ്റുകള്‍ എല്‍ഡിഎഫ് നേടും.” നാഷണല്‍ ലീഗ് നേതാക്കള്‍ പറഞ്ഞു.

ALSO READ: ദില്ലി മദ്യ നയ അഴിമതിക്കേസ്: മനീഷ് സിസോദിയ ഹൈക്കോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News