കലാശക്കൊട്ടിനിടയിൽ അക്രമം അഴിച്ചുവിട്ട് യുഡിഎഫ് – ബിജെപി പ്രവർത്തകർ. നെയ്യാറ്റിൻകരയിലും കരുനാഗപ്പള്ളിയിലും എൽഡിഎഫ് പ്രവർത്തകർക്ക് സംഘർഷണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കെഎസ്‌യു പ്രവർത്തകർ കലാശക്കൊട്ടിന് ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയെന്നും ആരോപണം. പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞു. യാത്രക്കാരുമായി എത്തിയ ബസ്സിന് മുകളിൽ കയറിയാണ് കെഎസ്‌യു പ്രവർത്തകരുടെ അക്രമം.
കരുനാഗപ്പള്ളിയിൽ നടന്ന കല്ലേറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻകോടി എഐവൈഎഫ് ഡിവൈഎഫ്ഐ പ്രവർത്തകർക്കും സി.ആർ.മഹേഷ് എംഎൽഎയ്ക്കും പരുക്കേറ്റു. നാലു പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. യുഡിഎഫ് അക്രമികൾ എൽഡിഎഫ് ബൂത്ത് ഓഫീസും വാഹനങളും തകർത്തു. എൽഡിഎഫിന് അനുവദിച്ച സ്ഥലത്തേക്ക് യുഡിഎഫ് ഡിജെ ലോറി കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
Also Read: ലോക്സഭാ തിരഞ്ഞെടുപ്പ്: പൊലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസ് ഉദ്യോഗസ്ഥർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here