യുഡിഎഫ്-ബിജെപി അനുകൂല സര്‍വീസ് സംഘടനകളുടെ പണിമുടക്ക് ആഹ്വാനം തള്ളി ജീവനക്കാര്‍

യുഡിഎഫ്-ബിജെപി അനുകൂല സര്‍വീസ് സംഘടനകളുടെ പണിമുടക്ക് ആഹ്വാനം തള്ളി ജീവനക്കാര്‍. ഭൂരിഭാഗം ജീവനക്കാരും പണിമുടക്ക് ആഹ്വാനം മറികടന്ന് ജോലിക്ക് എത്തി. സെക്രട്ടറിയേറ്റില്‍ ജോലിക്ക് എത്തിയവരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ശ്രമം നടന്നു.

കേന്ദ്ര അവഗണനയും കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള നീക്കവും തുടരുന്നതിനിടയാണ് യുഡിഎഫ് ബിജെപി അനുകൂല സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചത്. ഇത് പൂര്‍ണ്ണമായും തള്ളിയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം ജീവനക്കരും ജോലിക്ക് എത്തിയത്.

സെക്രട്ടറിയേറ്റിലെ ഹാജര്‍ നിലയില്‍ ആകട്ടെ കാര്യമായ മാറ്റം ഉണ്ടായില്ല. ഇന്നലെ 3669 ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്ക് എത്തി. 3896 ആയിരുന്നു ഇന്നലത്തെ സെക്രട്ടറിയേറ്റിലെ ഹാജര്‍ നില. യുഡിഫ് ബിജെപി സംയുക്ത സമരം പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിലെ ഹാജര്‍ നിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

Also Read : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അപാകതകള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് എ പി അബൂബക്കര്‍ മുസ്‌ലിയാർ

രാവിലെ സെക്രട്ടറിയേറ്റില്‍ ജോലിക്ക് എത്തിയ ജീവനക്കാരെ തടഞ്ഞ് സമരാനുകൂലികള്‍ സംഘര്‍ഷം ഉണ്ടാക്കാനും ശ്രമം നടത്തി. ജോലിക്ക് പ്രവേശിക്കണം എന്ന് ആവശ്യപ്പെട്ട ജീവനക്കാരെ സമരാനുകൂലികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സമരക്കാരുടെ ഏറ്റവും പ്രധാന ആവശ്യങ്ങളില്‍ ഒന്നായ ഡിഎ കുടിശ്ശികഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കുമെന്ന് ഇന്നലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.

മറ്റൊരു പ്രധാന ആവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കണം എന്നായിരുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരെ മിണ്ടാതിരിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ സമരം നടത്തുകയും ചെയ്യുന്ന പ്രതിപക്ഷ നടപടിയെ പൂര്‍ണമായും തള്ളുന്നതായിരുന്നു ജീവനക്കാരുടെ സമരത്തോടുള്ള പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News