യുഡിഎഫ് – ബിജെപി അന്തർധാരയിലൂടെ തടയാൻ ശ്രമിക്കുന്നത് വികസനത്തെ; മുഖ്യമന്ത്രി

യുഡിഎഫ് – ബിജെപി അന്തർധാരയിലൂടെ തടയാൻ ശ്രമിക്കുന്നത് വികസനത്തെയെന്ന് മുഖ്യമന്ത്രി. കേരളത്തിലെ പദ്ധതികൾ നടപ്പാക്കാതിരിക്കാനാണ് ഇവർ തമ്മിലുള്ള ധാരണ തുടർന്ന് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലുശ്ശേരിയിൽ നവകേരള സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

പ്രതിപക്ഷം ഇല്ലാതെയും ആശയക്കുഴപ്പത്തിൽ ആക്കുന്നു. എൽഡിഎഫിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെല്ലാം. എന്നാൽ ജനങ്ങൾ അതിനെ പാടെ അവഗണിക്കുകയാണ്. നവകേരള സദസ് പോലെ ഒരു ജനകീയ പരിപാടിയെ ഇകഴ്ത്തിക്കാട്ടാൻ പ്രതിപക്ഷത്തെ ഉത്തരവാദിത്വപ്പെട്ടവർ പോലും ഒരു മടിയും കാണിക്കുന്നില്ല. ഇതിലൂടെ അവർ അപമാനിക്കാൻ ശ്രമിക്കുന്നത് ജനങ്ങളെയും നാടിനെയുമാണ്. നല്ല കാര്യത്തെ മനസ്സിലാക്കാൻ കഴിയാത്തവരുടെ മനോനില എല്ലാവർക്കുമില്ല എന്ന് കാണണമെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News