പാലക്കാട്ടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും തോൽക്കുമെന്ന ബേജാറിലാണ് ക്യാംപെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് യുഡിഎഫും ബിജെപിയെന്നും നിയമപരമായി വ്യാജ വോട്ട് തടയാൻ എൽഡിഎഡഫിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റിനെ തടയുമെന്നത് ശ്രീകണ്ഠൻ്റെ നാടകമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു വ്യാജ വോട്ട് തടയും എന്ന് കോൺഗ്രസ് പറഞ്ഞില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; ശബരിമല തീർത്ഥാടനം; സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം
“വലിയ മുന്നേറ്റം എൽഡിഎഫ് പാലക്കാടുണ്ടാക്കും.മാത്തൂരും കണ്ണാടിയിലും പാർട്ടി ഭൂരിപക്ഷം വർധിക്കും. ഇത്തവണ പൊലീസ് സേന ശക്തമായിരുന്നു.അതുകൊണ്ട് ബൂത്ത് കയ്യേറാൻ ആർഎസ്എസിന് ഇത്തവണ സാധിച്ചില്ല. എൽഡിഎഫ് സ്ഥാനാർഥിക്ക് ജനങ്ങളുടെ സ്വീകാര്യത ലഭിച്ചു.വ്യാജ പ്രവർത്തനം നടത്തുന്ന വ്യക്തിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.അദാനിയെ പോലെയാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി”- അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷത ഉയർത്തി മുന്നോട്ട് പോകുന്ന മുന്നണിയാണ് എൽഡിഎഫും രാഹുലും ഷാഫിയും ജമാ അത്തെ, എസഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നും യുഡിഎഫ് വിശുദ്ധ ഖുർആനിൽ കൈ വച്ച് വോട്ട് വാങ്ങിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here