കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്

പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് കെ കരുണാകരന്റെയും പത്‌നി കല്യാണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി മുന്‍ മുഖ്യമന്ത്രിയുടെ കുംടുംബം . തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തെ കയറ്റരുതെന്ന് വീട് സൂക്ഷിപ്പുകാരനോട് കുടുംബം നിര്‍ദേശം നല്‍കി.

ALSO READ: ‘കൈ’ യിലെ കൊഴിച്ചിൽ; ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബമാണ് പോകുന്നത് നേതൃത്വത്തിന്റെ നിസം​ഗതയിൽ വിയോജിപ്പോടെ മുരളീധരൻ

അതേസമയം പാലക്കാട് നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് തൃശൂരിലെ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ എത്തി കെ കരുണാകരന്റെയും പത്മി കല്യാണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മിനിട്ടുകളോളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് മത്‌സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എകെഷാനിബും മുരളീ മന്ദിരത്തില്‍ എത്തി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.

ALSO READ: ‘തെളിവ്’ പൊട്ടിത്തെറിച്ചു! ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കെ. കരുണാകരനെയും കുടുംബത്തെയും അപമാനിച്ച കോണ്‍ഗ്രസുകാരന് പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് എ കെ ഷാനിബ് മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പ്രതികരിച്ചിരുന്നു. തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തെ കയറ്റരുതെന്ന് വീട് സൂക്ഷിപ്പുകാരനോട് കുടുംബം നിര്‍ദ്ദേശം നല്‍കി. സാധാരണ പകല്‍ സമയത്ത് തുറന്നിടാറുള്ള വീടിന്റെ ഗേറ്റ് അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. പത്മജാ വേണുഗോപാലിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ മുരളീ മന്ദിരം.

ALSO READ: ‘തെളിവ്’ പൊട്ടിത്തെറിച്ചു! ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിലേക്ക് പോയപ്പോള്‍ വളരെ മോശമായ ഭാഷയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കെ. കരുണാകരനെയും കല്യാണി കുട്ടിയമ്മയെയും വിമര്‍ശിക്കുകയും അധിഷേപിക്കുകയും ചെയ്തത്. ഇതിലുള്ള കെ കരുണാകരന്റെ കുടുംബത്തിന്റെ അമര്‍ഷമാണ് ഇപ്പോള്‍ മുരളീ മന്ദിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിനെ പ്രവേശിപ്പിക്കാതെ കുടുംബം പ്രകടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel