‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

E N SURESH BABU

യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നുവെന്ന് സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സംഭവത്തിന്റെ കൂടുതൽ കൂടുതൽ തെളിവുകൾ പുറത്തുവന്നത്തോടെ സി പി ഐ എം ആരോപണം ശരിയെന്നു തെളിഞ്ഞുവെന്നും കോൺഗ്രസിൻ്റെ ന്യായീകരണങ്ങൾ പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണ ഇടപാടിൽ ഷാഫി സി പി ഐ എമ്മിനോടല്ല കുതിരകയറാൻ വരേണ്ടത് എന്നും നടന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

അതേസമയം പാലക്കാട് തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചതെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാക്കളും ഉന്നയിച്ച വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് എം സ്വരാജ്. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. കൈരളി ന്യൂസിൻ്റെ News N views-ൽ സംസാരിക്കുകയായിരുന്നു സ്വരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News