യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീഡിയോ എഫ്ബിയില്‍; പോസ്റ്റ് ചെയ്ത് സ്‌ക്രീന്‍ റെക്കോര്‍ഡ് മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കെപി ഉദയഭാനു

k p udhayabhanu

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വീഡിയോ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരിച്ച് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു.

ALSO READ:  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

വിശദമായ പരിശോധനയില്‍ വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മനപൂര്‍വം ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്ത് ആരോ മാധ്യമങ്ങള്‍ക്ക് കൈമാറിയതായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ALSO READ: യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഫേസ്ബുക്ക് പേജ് ഹാക്ക് ആയത് ശ്രദ്ധയില്‍ പെടുകയും പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ടീം അത് റിക്കവര്‍ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. സൈബര്‍ പൊലീസിനും ഫെയ്‌സ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News