കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; സംഘപരിവാറിന് വേണ്ടി പരാതിയുമായി യുഡിഎഫ്

കലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ സംഘപരിവാർ പ്രതിനിധികളെ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതിൽ പരാതിയുമായി യുഡിഎഫ് സെനറ്റ് അംഗങ്ങൾ. സെനറ്റ് അംഗങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചാൻസലർക്ക് യു ഡി എഫ് അംഗങ്ങൾ പരാതി നൽകി. വൈസ് ചാൻസലർ ഡോ.എം.കെ ജയരാജിൻ്റെ അറിവോടെയാണ് ഇതെന്നും യു.ഡി എഫ് അംഗങ്ങൾ ആരോപിച്ചു.

Also Read: തൊഴിലും വിദ്യാഭ്യാസവും ഭദ്രം; നവകേരള സദസ് സമാപനത്തിലേക്ക്

ഇന്നലെ നടന്ന യോഗത്തിൽ സംഘപരിവാർ പ്രതിനിധികളെ എസ് എഫ് ഐ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് അംഗങ്ങൾ പരാതിയുമായി എത്തിയത്. അതേസമയം സർവകലാശാലയിൽ ചാൻസലർ ഏകപക്ഷീയമായി എബിവിപി പ്രവർത്തകരെ നിയമിച്ചതിൽ എസ്എഫ്ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

എബിവിപി പ്രവർത്തകരുടെ നിയമനത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നിരുന്നു. ചാൻസലറുടെ ഏകപക്ഷീയ നയങ്ങൾക്കെല്ലാം യുഡിഎഫ് മൗനപിന്തുണ നൽകുന്ന സാഹചര്യത്തിലാണ് സെനറ്റിലെ യുഡിഎഫ് അംഗങ്ങൾ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News