‘തരൂര്‍ മതേതര വാദി; അത് കാവിവത്കരണത്തിന്റെ ഭാഗം’; ശശി തരൂരിനെതിരെ എം.എം ഹസന്‍

ചെങ്കോലുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ ശശി തരൂരിനെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ചെങ്കോല്‍ സമ്മാനിച്ചതായി ചരിത്രത്തില്‍ ഒരു രേഖയും ഇല്ലെന്നും ഇത് കാവിവത്കരണത്തിന്റെ ഭാഗമാണെന്നും എം.എം ഹസന്‍ പറഞ്ഞു.

ശശി തരൂര്‍ മതേതര വാദിയാണ്. ശശി തരൂരിന്റെ ട്വീറ്റ് തന്നെ അത്ഭുതപ്പെടുത്തി. സംഭവത്തില്‍ ശശി തരൂര്‍ തന്നെ വിശദീകരിക്കട്ടെയെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ ട്വീറ്റാണ് വിവാദമായത്. ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതാണെന്നുമായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചെങ്കോലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് വാദത്തിനെതിരായിരുന്നു ശശി തരൂരിന്റെ നിലപാട്. ഇതിനെതിരെയാണ് എം.എം ഹസന്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News