ഹോട്ടല്‍ ജീവനക്കാരിയുടെ മുഖത്തടിച്ച്, അസഭ്യം പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍; സംഭവം കൊച്ചിയില്‍

കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്കു നേരെ യു ഡി എഫ് കൗണ്‍സിലറുടെ മര്‍ദനവും അസഭ്യവര്‍ഷവും. കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍ കൗണ്‍സിലറായ സുനിതാ ഡിക്സനാണ് വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് മരട് പൊലീസിൽ പരാതി നല്‍കി.

ALSO READ: ‘ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരം’: മന്ത്രി വീണാ ജോർജ്

കൊച്ചി വൈറ്റിലയിലെ ആര്‍ടിക് ഹോട്ടലിലെ വനിതാ ജീവനക്കാരിയ്ക്കാണ് മര്‍ദനമേറ്റത്. ഹോട്ടലിനു സമീപത്തുള്ള കാനയ്ക്കു മുകളിലുള്ള സ്ലാബ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിതാ ഡിക്സണ്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. തന്നെ അസഭ്യം പറയുകയും കൈപിടിച്ച് തിരിച്ചുവെന്നും മര്‍ദനമേറ്റ യുവതി പറഞ്ഞു.

ALSO READ: സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രം ഉപകരിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്; സിപിഐഎം പോളിറ്റ്ബ്യൂറോ

ഹോട്ടലിനരികിലെ കാന വൃത്തിയാക്കാനെന്ന പേരിലാണ് 49ാം ഡിവിഷന്‍ കൗണ്‍സിലറും ആര്‍ എസ് പി നേതാവുമായ സുനിതാ ഡിക്സണ്‍ ഒരു മുന്നറിയിപ്പില്ലാതെ വന്ന് ജെ സി ബി ഉപയോഗിച്ച് സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതെന്ന് ഹോട്ടലധികൃതര്‍ പറഞ്ഞു.പലകാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി തങ്ങളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഏറ്റവുമൊടുവില്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് നല്‍കാത്തതിലുള്ള വിരോധമാണ് ഹോട്ടല്‍ കോമ്പൗണ്ടിനകത്ത്, കുത്തിപ്പൊളിക്കാന്‍ കൗണ്‍സിലര്‍ എത്തിയതെന്നും ആര്‍ടിക് ഹോട്ടല്‍ മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വനിതാ ജീവനക്കാരി ആശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് മരട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration